This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജന്‍സി. 2007-ല്‍ നിലവില്‍ വന്നു. മുഖ്യമന്ത്രി ചെയര്‍മാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയര്‍മാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിര്‍വഹണസമിതി. സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക, പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകള്‍ നിര്‍ണയിക്കുക, വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് അതോറിറ്റിയുടെ ലക്ഷ്യങ്ങള്‍. ഇതുകൂടാതെ അതതു ജില്ലകളില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്. പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യജന്യ അപകടങ്ങള്‍, മാരകമായ പകര്‍ച്ചവ്യാധികള്‍ എന്നിങ്ങനെ ദുരന്തങ്ങളെ വര്‍ഗീകരിച്ച് ഇവയുടെ ആഘാതം കുറയ്ക്കുക, ജീവനഷ്ടവും സാമ്പത്തികനഷ്ടവും ലഘൂകരിക്കുക, ദുരന്തത്തിനിരയാകുന്നവര്‍ക്ക് സഹായമെത്തിക്കുക, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയും അതോറിറ്റിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍